• Tue. Dec 24th, 2024

Month: March 2024

  • Home
  • ആടുജീവിതത്തിന്റെ പ്രീ സെയില്‍സ് ആരംഭിച്ചു; വിറ്റു പോയത് അറുപതിനായിരത്തിലധികം ടിക്കറ്റുകള്‍

ആടുജീവിതത്തിന്റെ പ്രീ സെയില്‍സ് ആരംഭിച്ചു; വിറ്റു പോയത് അറുപതിനായിരത്തിലധികം ടിക്കറ്റുകള്‍

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കുന്ന ആടുജീവിതത്തിന്റെ പ്രീ സെയില്‍സ് ആരംഭിച്ചു. കേരളത്തിലെ എല്ലാ തിയേറ്ററുകളിലും മികച്ച ബുക്കിംഗ് ആണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതുവരെ 63,116 ടിക്കറ്റുകളാണ് വിറ്റു പോയിരിക്കുന്നത്. ബുക്കിംഗ് ആരംഭിച്ചു 13 മണിക്കൂറിലാണ് ഇത്രയധികം ടിക്കറ്റുകള്‍ വിറ്റു പോയത്. പൃഥ്വിരാജ്…

ആര്‍ ബാലകൃഷ്ണപിള്ളയുടെ പേരിലുള്ള സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ല; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ഇംപോസിഷന്‍

കൊല്ലം: കൊല്ലം കൊട്ടാരക്കരയിലെ സ്റ്റോപ്പില്‍ നിര്‍ത്താതെ പോയ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ കൊണ്ട് ഇംപോസിഷന്‍ എഴുതിച്ച് യാത്രക്കാരന്‍. പത്തനംതിട്ട ജില്ലയിലെ ഒരു ഡിപ്പോയിലെ ഡ്രൈവറിനാണ് പണി കിട്ടിയത്. എംസി റോഡില്‍ വാളകം എംഎല്‍എ ജംഗ്ഷനിലാണ് കെഎസ്ആര്‍ടിസി ബസ് നിര്‍ത്താതെ പോയത്. വെള്ളിയാഴ്ച…

ഐഎസില്‍ ചേരുമെന്ന് പ്രഖ്യാപിച്ച ഐഐടി ഗുവാഹത്തി വിദ്യാര്‍ത്ഥി കസ്റ്റഡിയില്‍

ഗുവാഹത്തി: ഐഎസില്‍ ചേരുമെന്ന് പ്രഖ്യാപിച്ച ഐഐടി ഗുവാഹത്തി വിദ്യാര്‍ത്ഥി കസ്റ്റഡിയില്‍. നാലാം വര്‍ഷ ബയോടെക്നോളജി വിദ്യാര്‍ത്ഥിയായ ഇയാള്‍ അടുത്തിടെയാണ് സോഷ്യല്‍ മീഡിയയിലൂടെ താന്‍ ഐഎസില്‍ ചേരാന്‍ ഉദ്ദേശിക്കുന്നതായി പ്രഖ്യാപിച്ചത്. പിന്നാലെ കാമ്പസില്‍ നിന്ന് കാണാതാവുകയായിരുന്നു. വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്ത് വരികയാണെന്ന് ഡിജിപി…

മോസ്‌കോ ഭീകരാക്രമണം; യുക്രൈന് പങ്കുണ്ടെന്ന പുടിന്റെ ആരോപണങ്ങളെ പൂര്‍ണമായി തള്ളി അമേരിക്ക

റഷ്യയിലെ മോസ്‌കോ ഭീകരാക്രമണത്തില്‍ യുക്രൈന് പങ്കുണ്ടെന്ന റഷ്യന്‍ പ്രസിഡന്റ് വല്‍ദിമര്‍ പുടിന്റെ ആരോപണങ്ങളെ പൂര്‍ണമായി തള്ളി അമേരിക്ക. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസിന് മാത്രമാണെന്ന് വൈറ്റ് ഹൗസ് പ്രസ്താവിച്ചു. തങ്ങള്‍ക്ക് പങ്കില്ലാത്ത ഒരു കാര്യത്തില്‍ തങ്ങള്‍ക്ക് മേല്‍ കുറ്റം കെട്ടിവയ്ക്കാന്‍ റഷ്യ മനപൂര്‍വം…

ദുല്‍ഖറിന് പിന്നാലെ ജയം രവിയും തഗ് ലൈഫില്‍ നിന്ന് പിന്മാറിയെന്ന് റിപ്പോര്‍ട്ടുകള്‍

മണിരത്നം-കമല്‍ഹാസന്‍ കൂട്ടുകെട്ടിന്റെ തഗ് ലൈഫ് സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ്. വമ്പന്‍ താരനിര ഭാഗമാകുന്ന സിനിമയില്‍ നിന്ന് ദുല്‍ഖര്‍ സല്‍മാന്‍ പിന്മാറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ഇപ്പോഴിതാ ജയം രവിയും സിനിമയില്‍ നിന്ന് പിന്മാറുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഡേറ്റ് ക്ലാഷ് മൂലമാണ്…

മോദിയെ ’28 പൈസ പ്രധാനമന്ത്രി’എന്ന് വിശേഷിപ്പിച്ച് ഉദയനിധി സ്റ്റാലിൻ

തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍ ശനിയാഴ്ച ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രത്തെ ഫണ്ട് വിനിയോഗത്തില്‍ വിമര്‍ശിക്കുകയും സംസ്ഥാനം നികുതിയായി അടയ്ക്കുന്ന ഓരോ രൂപയ്ക്കും 28 പൈസ മാത്രമാണ് സംസ്ഥാനത്തിന് നല്‍കുന്നതെന്നും ആരോപിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പണം ലഭിക്കുന്നുണ്ടെന്ന…

മദ്യനയ അഴിമതി: അരവിന്ദ് കെജ്രിവാളിൻ്റെ ചോദ്യം ചെയ്യൽ തുടരും

മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇൻഫർമേഷൻ ഡയറക്ടറേറ്റിൻ്റെ കസ്റ്റഡിയിൽ തുടരുന്നു. വിശദമായ ചോദ്യം ചെയ്യലിലേക്ക് ഇന്ന് കടക്കുമെന്നാണ് ഇഡി വൃത്തങ്ങൾ നൽകുന്ന സൂചന. പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം മറ്റ് പ്രതികൾക്കൊപ്പം ഇരുത്തി കെജ്രിവാളിനെയും…

നായ ഇറക്കുമതി നിരോധനത്തിലെ യുക്തി എന്തെന്ന് ഡൽഹി ഹൈക്കോടതി; കേന്ദ്രത്തിന് നോട്ടീസ്

നായനിരോധനത്തില്‍ കേന്ദ്രത്തിന് നോട്ടീസ് നൽകി ദില്ലി ​ഹൈക്കോടതി. നായ ഇറക്കുമതി നിരോധനത്തിലെ യുക്തി എന്തെന്ന് കേന്ദ്രത്തിനോട് ദില്ലി ഹൈക്കോടതി ചോദിച്ചു. നിരോധനം എന്തിനെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. 23 ഇനം അപകടകാരികളായ നായ്ക്കളുടെ ഇറക്കുമതി നിരോധിച്ചതിനെതിരായ ഹര്‍ജിയിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്.…

അനന്തുവിന്‍റെ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം നല്‍കുമെന്ന് അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പാറക്കല്ലുകളുമായി പോയ ടിപ്പറിൽ നിന്നും പാറക്കല്ല് തെറിച്ചു വീണതിനെ തുടർന്ന് മരിച്ച ബൈക്ക് യാത്രക്കാരനായ ബിഡിഎസ് വിദ്യാർഥി അനന്തുവിന്‍റെ കുടുംബത്തിന് നഷ്ട പരിഹാര തുകയായി 1 കോടി രൂപ നൽകുമെന്ന് അദാനി ഗ്രൂപ്പ്. മരിച്ച അനന്തുവിന്‍റെ…

കോൺഗ്രസ് നാലാം ഘട്ട സ്ഥാനാർത്ഥി പട്ടിക: മോദിക്കെതിരെ അജയ് റായ്, ദിഗ് വിജയ് സിങ് രാജ്ഗഡിൽ

കോൺഗ്രസിന്റെ നാലാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. മധ്യപ്രദേശ് മുൻമുഖ്യമന്ത്രി ദിഗ്‌വിജയ സിംഗ്, ഉത്തർപ്രദേശ് പിസിസി പ്രസിഡൻ്റ് അജയ് റായ്, പി ചിദംബരത്തിൻ്റെ മകൻ കാർത്തി പി ചിദംബരം എന്നിവരുൾപ്പെടെ 46 ലോക്‌സഭാ സ്ഥാനാർത്ഥികളുടെ നാലാമത്തെ പട്ടികയാണ് കോൺഗ്രസ് ശനിയാഴ്ച പ്രഖ്യാപിച്ചത്.…

You cannot copy content of this page