സജീവ രാഷ്ട്രീയത്തിലേക്ക് ഇനിയില്ല, നാലോ അഞ്ചോ ലോക്‌സഭാ സീറ്റ് വരെ ബിജെപി നേടും; ഇ. ശ്രീധരന്‍
കൊച്ചി: കേരളത്തില്‍ നാലോ അഞ്ചോ ലോക്‌സഭാ സീറ്റില്‍ ബിജെപി വിജയിക്കുമെന്ന് മെട്രോ മാന്‍ ഇ. ശ്രീധരന്‍. തൃശ്ശൂരിലും തിരുവനന്തപുരത്തും ആറ്റിങ്ങലിലും ആലപ്പുഴയിലും വിജയം ഉറപ്പാണ്. തൃശ്ശൂരില്‍ സുരേഷ് ഗോപി മികച്ച വിജയം നേടും. തിരുവനന്തപുരത്ത് പ്രതിക്ഷയുണ്ട്. ആലപ്പുഴില്‍ ശോഭാ സുരേന്ദ്രന്‍ നല്ല…
26 കേസുകളില്‍ പ്രതിയാണ് സോബി ജോര്‍ജ്. സോബി ജോര്‍ജിന്റെ പേരിനൊപ്പം കലാഭവന്‍ എന്ന പേര് ചേര്‍ക്കരുത്; അഭ്യര്‍ത്ഥനയുമായി കൊച്ചിന്‍ കലാഭവന്‍
കൊച്ചി: ക്രിമിനല്‍ കേസില്‍ പിടിയിലായ സോബി ജോര്‍ജിന്റെ പേരിനൊപ്പം കലാഭവന്‍ എന്ന പേര് ചേര്‍ക്കരുതെന്ന് അഭ്യര്‍ത്ഥനയുമായി കൊച്ചിന്‍ കലാഭവന്‍ രംഗത്ത്. 54 വര്‍ഷത്തോളമായി കലാലോകത്തിന് നിരവധി കലാകാരന്മാരെ സംഭാവന ചെയ്ത സ്ഥാപനമാണ് കലാഭവന്‍. സോബി ജോര്‍ജുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസ് വാര്‍ത്തകളില്‍…
തിരുവനന്തപുരത്തെ വിജ്ഞാന നഗരമാക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: തിരുവനന്തപുരത്തെ വിജ്ഞാന നഗരമാക്കുമെന്ന് എന്‍ഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖര്‍. സ്കൂള്‍ തലം മുതല്‍ വിദ്യാഭ്യാസ മോഡല്‍ നടപ്പാക്കും. കലാലയങ്ങളില്‍ അക്രമങ്ങള്‍ ഏറുന്നതാണ് സ്വകാര്യ സര്‍വകലാശാലകള്‍ വരുന്നതിന് ഒരു പ്രധാന തടസമെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സാധ്യതകളെക്കുറിച്ച് വിദ്യാർത്ഥികളും…
രാഷ്ട്രപതിയെ അപമാനിക്കാനുള്ള നീക്കം ജനം തള്ളും; ആദിവാസികളോടും സ്ത്രീകളോടും സിപിഎമ്മിന് അസഹിഷ്ണുത; വി.മുരളീധരൻ
രാഷ്ട്രപതിയെ സിപിഎം വിചാരണക്ക് വിധേയമാക്കുന്നതിൽ അത്ഭുതമില്ലെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. ദേശീയ ജനാധിപത്യ സഖ്യം ആദിവാസി വനിതയെ രാഷ്ട്രപതി സ്ഥാനത്തേക്ക് നിർദേശിച്ചപ്പോൾ തന്നെ സിപിഎം എതിർത്തിരുന്നു. ആദിവാസികളോടും സ്ത്രീകളോടുമുള്ള സിപിഎമ്മിന്‍റെ അസഹിഷ്ണുതയാണ് ഇപ്പോഴത്തെ കേസിന് പിന്നില്‍. ചരിത്രത്തിൽ ആദ്യമായല്ല രാഷ്ട്രപതി ബില്ലുകൾ തടഞ്ഞുവക്കുന്നതെന്നും…
മുന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയുടെ കയ്യില്‍ നിന്ന് സത്യഭാമ അംഗത്വം സ്വീകരിക്കുന്ന ചിത്രവും കുറിപ്പും സാമൂഹ്യമാധ്യമങ്ങളില്‍, കലാമണ്ഡലം സത്യഭാമ ബിജെപി പ്രവര്‍ത്തകയല്ലെന്നും അസ്സല്‍ സഖാത്തിയാണെന്നും കെ സുരേന്ദ്രന്‍
തിരുവനന്തപുരം: ഡോ. ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസില്‍ ആരോപണ വിധേയയായ കലാമണ്ഡലം സത്യഭാമ ബിജെപി അംഗമാണെന്ന വാദത്തില്‍ പ്രതികരണവുമായി ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സത്യഭാമ സിപിഐഎമ്മുകാരിയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഒന്നാന്തരം സഖാത്തിയാണ് സത്യഭാമ. മെമ്പര്‍ഷിപ്പ് പരിപാടിയില്‍ താന്‍ പങ്കെടുത്തിട്ടില്ല. തന്റെ…
വിപ്ലവഗാനങ്ങള്‍ എഴുതാനോ കൊടിപിടിക്കാനോ പോകാത്തതുകൊണ്ടാകാം താന്‍ കലാരംഗത്ത് അവഗണിക്കപ്പെട്ടത്; ശ്രീകുമാരന്‍ തമ്പി
കലാരംഗത്ത് താന്‍ അവഗണിക്കപ്പെട്ടുപോയത് വിപ്ലവഗാനങ്ങള്‍ എഴുതാനോ കൊടിപിടിക്കാനോ പോകാത്തതുകൊണ്ടാകാം എന്ന് സംശയമുണ്ടെന്ന് കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. താന്‍ ഇടത് അനുഭാവിയാണെങ്കിലും ആശയങ്ങള്‍ വിറ്റ് കാശാക്കിയിട്ടില്ലെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. ‘പി ഭാസ്‌കരനും വയലാറും ഒഎന്‍വിയും വിപ്ലവഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. ഞാന്‍ അങ്ങനെ…
സമസ്തയെ മുസ്ലിം ലീഗിന്റെ ആലയില്‍ കെട്ടാന്‍ കഴിയില്ല;കെപിഎ മജീദിന് മറുപടിയുമായി വി വസീഫ്
മലപ്പുറം: കെപിഎ മജീദിന് മറുപടിയുമായി മലപ്പുറത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി വസീഫ്. സമസ്തയെ മുസ്ലിം ലീഗിന്റെ ആലയില്‍ കെട്ടാന്‍ കഴിയില്ല. സമസ്ത വലിയ പാരമ്പര്യമുള്ള പ്രസ്ഥാനമാണ്. സമസ്ത ആരുടേയും കാല്‍കീഴില്‍ നില്‍ക്കേണ്ട സംഘടനയല്ലെന്നും അവര്‍ സ്വതന്ത്രമായ നിലപാട് എടുക്കുമെന്നും വസീഫ് പറഞ്ഞു.…
പമ്പിലെത്തിയ ഷാനവാസ് കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജീവനക്കാര്‍ ഇത് നല്‍കാന്‍ തയ്യാറായില്ല; പെട്രോള്‍ പമ്പിലെത്തി ദേഹത്ത് തീകൊളുത്തിയ യുവാവ് മരിച്ചു
തൃശൂര്‍: പെട്രോള്‍ പമ്പില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസാണ് (43) മരിച്ചത്. ഇരിങ്ങാലക്കുട-ചാലക്കുടി ദേശീയപാതയില്‍ മെറീന ആശുപത്രിക്ക് സമീപത്തെ പെട്രോള്‍ പമ്പില്‍ വെച്ചായിരുന്നു ഷാനവാസ് സ്വയം തീകൊളുത്തിയത്. കുടുംബവഴക്കാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിവരം. ശനിയാഴ്ച രാത്രി സ്‌കൂട്ടറില്‍…
എട്ട് വർഷത്തിനിടെ 54 ലക്ഷം പൊതിച്ചോറുകൾ വിതരണം ചെയ്തു; അങ്ങനെ ഡിവൈഎഫ്‌ഐ എന്ന നാലക്ഷരം നാടിന്റെ സ്‌നേഹമായി മാറി; ചിന്താ ജെറോം
കൊല്ലം: എട്ട് വർഷത്തിനിടെ ഡിവൈഎഫ്‌ഐക്കാർ 54 ലക്ഷം പൊതിച്ചോറുകൾ വിതരണം ചെയ്തതായി ചിന്ത ജെറോം. പൊതിച്ചോർ വിതരണം ചെയ്ത് ഡി വൈ എഫ് ഐ എന്ന നാലക്ഷരം നാടിന്റെ സ്‌നേഹമായി മാറിയെന്നും ചിന്താ ജെറോം പറഞ്ഞു. ഡി വൈ എഫ് ഐയുടെ…
വിശുദ്ധവാരത്തിന് തുടക്കമിട്ട് ഇന്ന് ഓശാന ഞായര്‍; പ്രാർത്ഥനകളിൽ മുഴുകി ക്രൈസ്തവ സമൂഹം
യേശു ക്രിസ്തുവിൻ്റെ ജറുസലേം പ്രവേശനത്തിൻ്റെ ഓർമ്മകൾ പുതുക്കി മറ്റൊരു ഓശാന ഞായർ. ഇന്നു മുതൽ മറ്റൊരു വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിയ്ക്കുകയാണ് ക്രൈസ്തവ മത വിശ്വാസികൾ. ഇന്ന് ക്രിസ്തീയ ദേവാലയങ്ങളിൽ പ്രത്യേക കുർബാന നടക്കും. പെസഹ വ്യാഴം, ദുഃഖ വെള്ളി എന്നിവയ്ക്ക്ദേവാലയങ്ങളിൽ…