ആന്റോ ആന്റണിയെ കാത്ത് പത്തനംതിട്ടക്കാര്‍, കാത്തിരിപ്പിന്റെ മൂന്നാം നാള്‍; ഫേസ്ബുക്ക് പോസ്റ്റുമായി വീണാ ജോര്‍ജ്
പത്തനംതിട്ട: പത്തനംതിട്ട യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിക്കെതിരെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ ദിവസം ഡോ. ടി എം തോമസ് ഐസക്കും ആന്റോ ആന്റണിയുമായി നടത്തിയ മുഖാമുഖം പരിപാടിയില്‍ എസ്എഫ്‌ഐക്കാര്‍ കൊലപ്പെടുത്തിയ എത്ര കെ.എസ്.യു പ്രവര്‍ത്തകരുണ്ടെന്ന ചോദ്യത്തിന്…
ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയിട്ടില്ല. കുട്ടിയ്ക്ക് ഒരസുഖവും ഉണ്ടായിരുന്നില്ല, രണ്ടു വയസ്സുകാരിയുടെ മരണം; പിതാവ് കസ്റ്റഡിയിൽ
മലപ്പുറം: മലപ്പുറത്ത് രണ്ടു വയസ്സുകാരി മരിച്ച സംഭവത്തിൽ പിതാവ് മുഹമ്മദ് ഫായിസ് പൊലീസ് കസ്റ്റഡിയിൽ. കാളികാവ് പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്. നിലവിൽ ഫായിസിനെതിരെ പരാതി കിട്ടിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. അസ്വഭാവിക മരണത്തിന് മാത്രമാണ് കേസ് എടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ഫായിസിനെതിരെ കുഞ്ഞിന്റെ…
കേരളത്തില്‍ വമ്പന്‍ പ്രീ സെയിലുമായി ആടുജീവിതം; വിറ്റത് 1.05 ലക്ഷം ടിക്കറ്റുകള്‍
മലയാള സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണ് ബ്ലെസ്സിയുടെ ആടുജീവിതം. ഈ മാസം 28 ന് റിലീസ് ചെയ്യുന്ന സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. സിനിമയ്ക്ക് വമ്പന്‍ പ്രീ സെയിലാണ് കേരളത്തില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ മാത്രം ചിത്രം…
രാഹുല്‍ ഗാന്ധിയും ആനിരാജയും വയനാട്ടിലെ വിസിറ്റിങ് വിസക്കാര്‍, താന്‍ അവിടത്തെ സ്ഥിരം വിസക്കാരന്‍; കെ. സുരേന്ദ്രന്‍
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയും ആനിരാജയും വയനാട്ടിലെ വിസിറ്റിങ് വിസക്കാരാണെന്നും എന്നാല്‍ താന്‍ അവിടത്തെ സ്ഥിരം വിസക്കാരനാണെന്നും കെ. സുരേന്ദ്രന്‍. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരേ ശക്തമായ പോരാട്ടം കാഴ്ചവെക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സ്ഥാനാര്‍ഥി പ്രഖ്യാപത്തിനു പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലായിരുന്നു…
കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം തുടരുന്നു, ആരെയും വേദനിപ്പിക്കാന്‍ ഉദേശിച്ചിട്ടില്ല; നര്‍ത്തകി സത്യഭാമ
തിരുവനന്തപുരം: കറുപ്പ് നിറമുള്ളവര്‍ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കരുതെന്ന വിവാദ പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബര്‍ ആക്രമണം നേരിടുകയാണെന്ന് നര്‍ത്തകി സത്യഭാമ. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം തുടരുന്നു. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി നല്‍കി. ആരെയും വേദനിപ്പിക്കാന്‍ ഉദേശിച്ചിട്ടില്ലെന്നും സത്യഭാമ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.…
ഭരണഘടനയെ തള്ളിപ്പറഞ്ഞ കൂട്ടരാണ് ആര്‍എസ്എസ്. ബിജെപി ആര്‍എസ്എസിന്റെ അജണ്ട നടപ്പാക്കുകയാണ്. നാസികള്‍ ജൂതരെ ലക്ഷ്യമിട്ടത് പോലെ ആര്‍എസ്എസ് മുസ്ലിങ്ങളെ ലക്ഷ്യമിടുന്നു; പിണറായി വിജയന്‍
മലപ്പുറം: രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ഉത്കണ്ഠയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനാ മൂല്യങ്ങള്‍ ബോധപൂര്‍വം തകര്‍ക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനെതിരെ സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ സംരക്ഷണ സമിതി മലപ്പുറത്ത് സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. രാജ്യം നേരിടുന്ന…
സിനിമ തീര്‍ന്നിട്ടും, എന്റെ മനസ്സിന്റെ ആട്ടം ഇപ്പോഴും കഴിഞ്ഞിട്ടില്ല; ആട്ടം എന്ന ചിത്രത്തെ പ്രശംസിച്ച് നടന്‍ ഹരീഷ് പേരടി
ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടം എന്ന സിനിമയെ പ്രശംസിച്ച് നടന്‍ ഹരീഷ് പേരടി. ചിത്രം ഇന്നലെയാണ് കാണാന്‍ കഴിഞ്ഞതെന്നും അതില്‍ ആട്ടത്തിന്റെ മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിച്ചവരോടും ക്ഷമ ചോദിക്കുന്നുവെന്നും ഹരീഷ് പേരടി പറഞ്ഞു. സിനിമ കണ്ട് ഏറെ സമയം കഴിഞ്ഞിട്ടും…
കസ്റ്റഡിയിലിരിക്കെ ഭരണ നിർദ്ദേശം: കത്തിൽ അന്വേഷണവുമായി ഇഡി, അതിഷി മർലേനയെ ചോദ്യം ചെയ്തേക്കും
ന്യൂഡല്‍ഹി: കസ്റ്റഡിയിലിരിക്കെ ഭരണകാര്യങ്ങളില്‍ കെജ്രിവാള്‍ നിര്‍ദ്ദേശം നല്‍കിയെന്ന ജലവിഭവ വകുപ്പ് മന്ത്രി അതിഷി മര്‍ലേനയുടെ അവകാശവാദത്തില്‍ അന്വേഷണവുമായി ഇഡി. കസ്റ്റഡിയില്‍ ഇരുന്ന് കെജ്രിവാള്‍ എങ്ങനെ സര്‍ക്കാരിന് നിര്‍ദേശം നല്‍കി എന്നാണ് ഇ ഡി അന്വേഷിക്കുക. ഇതുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിയുടെ…
സി.പി.ഐ.എം ചിഹ്നമായ അരിവാള്‍, ചുറ്റിക മനുഷ്യനെ കൊല്ലുന്ന മാരകായുധങ്ങള്‍: ചെറിയാന്‍ ഫിലിപ്പ്
തിരുവനന്തപുരം: സി.പി.ഐ.എം ചിഹ്നമായ അരിവാള്‍, ചുറ്റിക എന്നിവ മനുഷ്യന്റെ തലയറത്തും തലയ്ക്കടിച്ചും കൊല്ലുന്ന മാരകായുധങ്ങളായാണ് പുതിയ തലമുറ കാണുന്നതെന്ന് ചെറിയാന്‍ ഫിലിപ്പ്. അരിവാള്‍ കര്‍ഷക തൊഴിലാളിയുടെയും ചുറ്റിക വ്യവസായ തൊഴിലാളിയുടെയും മുഖ്യ പണിയായുധമായിരുന്ന കാലം ഏറെക്കുറേ അസ്തമിച്ചു. കേരളത്തിന് പുറത്ത് ചുവപ്പ്…
വീണ്ടും നാട്ടിലിറങ്ങി പടയപ്പ; കുമളി-മൂന്നാര്‍ സംസ്ഥാന പാതയിലാണ് നിലയുറപ്പിച്ചിരിക്കുന്നത്
ഇടുക്കി: വീണ്ടും നാട്ടിലിറങ്ങി പടയപ്പ. കുമളി-മൂന്നാര്‍ സംസ്ഥാന പാതയിലാണ് പടയപ്പ നിലയുറപ്പിച്ചിരിക്കുന്നത്. ലോക്ക് ഹാര്‍ട്ടിന് സമീപമുള്ള ടോള്‍ ബൂത്തിനടുത്താണ് നിലവില്‍ ആനയുള്ളത്. അത്യാധുനിക സംവിധാനം ഉള്ള ഡ്രോണ്‍ ഉപയോഗിച്ചാണ് വനംവകുപ്പിന്റെ നിരീക്ഷണം. രാത്രികാലത്തടക്കം ആനയെ നിരീക്ഷിക്കുന്നതിനാണ് വനം വകുപ്പിന്റെ നീക്കം എന്ന്…