• Sat. Dec 21st, 2024

Month: March 2024

  • Home
  • സ്മൃതി ഇറാനി വയനാട്ടിലേക്ക്; കെ സുരേന്ദ്രന്റെ പത്രികാ സമര്‍പ്പണത്തിനെത്തും

സ്മൃതി ഇറാനി വയനാട്ടിലേക്ക്; കെ സുരേന്ദ്രന്റെ പത്രികാ സമര്‍പ്പണത്തിനെത്തും

കൊച്ചി: വയനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ പത്രികാ സമര്‍പ്പണത്തിന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വയനാട്ടിലെത്തും. ഏപ്രില്‍ നാലിന് രാവിലെ പത്ത് മണിക്കാണ് പത്രികാ സമര്‍പ്പണം. ഫേസ്ബുക്ക് കുറിപ്പിലൂടെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനാണ് സ്മൃതി ഇറാനി വയനാട്ടിലേയ്ക്ക്…

ഒടിടിയിലെത്തുന്നത് ആടുജീവിതത്തിന്റെ അണ്‍കട്ട് വേര്‍ഷന്‍

നിറ സദസ്സോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് ആടുജീവിതം. 70 ശതമാനത്തിലധികം തിയേറ്റര്‍ ഓക്യുപെന്‍സിയാണ് കേരളത്തിനകത്തും പുറത്തുമുള്ള ഒട്ടുമിക്ക തിയേറ്ററുകളിലും. അതുകൊണ്ടുതന്നെ അടുത്ത കാലത്തൊന്നും സിനിമ തിയേറ്റര്‍ വിടില്ല എന്ന കാര്യത്തില്‍ സംശമില്ല. എന്നിരുന്നാലും ചിത്രം ഒടിടിയിലെത്തുമ്പോള്‍ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ്…

‘അരവിന്ദ് കെജ്രിവാള്‍ ഒരു സിംഹമാണ്, അദ്ദേഹത്തെ അധികനാള്‍ അടച്ചിടാന്‍ കഴിയില്ല’: സുനിത കെജ്രിവാള്‍

ഡല്‍ഹി രാം ലീല മൈതാനിയില്‍ ഇന്ത്യാ മുന്നണി ആഹ്വാനം ചെയ്ത മഹാറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ‘ലോക്തന്ത്ര ബച്ചാവോ’ റാലിയില്‍ ഇന്ത്യ മുന്നണിയിലെ മുഴുവന്‍ ഉന്നത നേതാക്കളും പങ്കെടുത്തു. കേജ്രിവാള്‍ ഒരു സിംഹമാണെന്നും അദ്ദേഹത്തെ അധികകാലം ജയിലില്‍ അടയ്ക്കാന്‍ കഴിയില്ല’…

ആലത്തൂരില്‍ രമ്യ ഹരിദാസിന്റെ പോസ്റ്ററുകളും ഫ്‌ലക്‌സ് ബോര്‍ഡുകളും വ്യാപകമായി നശിപ്പിക്കുന്നുവെന്ന് പരാതി

പാലക്കാട്: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിന്റെ പോസ്റ്ററുകളും ഫ്‌ലക്‌സ് ബോര്‍ഡുകളും വ്യാപകമായി നശിപ്പിക്കുന്നുവെന്ന് പരാതി. പൊലീസിനെ സമീപിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. ആലത്തൂരില്‍ വിവിധ ഇടങ്ങളിലായി സ്ഥാപിച്ച രമ്യ ഹരിദാസിന്റെ ഫ്ളക്സ് ബോര്‍ഡുകള്‍ കീറിയും മുഖത്ത് എല്‍ഡിഎഫിന്റെ…

പണയസ്വർണം തിരിമറി: സസ്പെൻഷനിലായ പന്തളം സഹകരണ ബാങ്ക് ജീവനക്കാരൻ അച്ചൻകോവിലാറ്റിൽ മരിച്ച നിലയിൽ; മരിച്ചത് പന്തളം മുൻ ഏര്യാ സെക്രട്ടറി അഡ്വ പ്രമോദ് കുമാറിന്റെ മകൻ

പന്തളം: പണയ സ്വർണം തിരിമറി കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഷനിലായ സഹകരണ ബാങ്ക് ജീവനക്കാരൻ അച്ചൻകോവിലാറ്റിൽ മരിച്ച നിലയിൽ.. സിപിഎം മുൻ പന്തളം ഏരിയ സെക്രട്ടറി അഡ്വ. പ്രമോദ് കുമാറിന്റെ മകനും പന്തളം സർവീസ് സഹകരണ ബാങ്കിൽ ജീവനക്കാരനുമായിരുന്ന അർജുൻ പ്രമോദ് (…

അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റ്; ലോക്തന്ത്ര ബച്ചാവോ’ റാലിയുമായി ഇന്ത്യ മുന്നണി

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിനെതിരായ പ്രതിഷേധ സൂചകമായി ഇന്ത്യാ മുന്നണി റാലി സംഘടിപ്പിക്കുന്നു. നാഷണൽ കോൺഫറൻസ് (എൻസി) പ്രസിഡൻ്റ് ഫാറൂഖ് അബ്ദുള്ള ഉൾപ്പെടെയുള്ള ഇന്ത്യാ മുന്നണിയിലെ ഉന്നത നേതാക്കൾ ഞായറാഴ്ച ഡൽഹിയിൽ ‘ലോക്തന്ത്ര ബച്ചാവോ’ റാലി നടത്തും. മുഖ്യമന്ത്രിയുടെ ഭാര്യ…

റിയാസ് മൗലവി വധക്കേസ്: ശിക്ഷാവിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍

കൊച്ചി: റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വെറുതെവിട്ട ശിക്ഷാവിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. ഉടന്‍ അപ്പീല്‍ നല്‍കണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ശിക്ഷാവിധിയില്‍ പിഴവുണ്ടായെന്ന് ഡിജിപി പറഞ്ഞു. തെളിവുകള്‍ പരിഗണിക്കുന്നതില്‍ കോടതിക്ക് പിഴവ് പറ്റി. എത്രയും വേഗം അപ്പീല്‍ നല്‍കുമെന്നും ഡിജിപി…

ശ്രീലങ്കയ്ക്ക് കച്ചത്തീവ് ദ്വീപ് വിട്ടുനൽകിയത് കോൺഗ്രസ്; ആഞ്ഞടിച്ച് പ്രധാനമന്ത്രി

ഡല്‍ഹി: തന്ത്രപ്രധാനമായ കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുനല്‍കിയ കോണ്‍ഗ്രസ് തീരുമാനത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ അഖണ്ഡതയെയും രാജ്യതാല്പര്യങ്ങളെയും ദുര്‍ബലപ്പെടുത്തുന്നതായിരുന്നു നടപടിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 1974ലെ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ എങ്ങനെയാണ് കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുനല്കിയതെന്ന വിവരാകാശ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് മോദിയുടെ വിമര്‍ശനം.…

ഫ്ളൈഓവറിൽ കാർ നിർത്തി റീൽ ചിത്രീകരണം: പോലീസിന് നേരെ മർദ്ധനം; ഡൽഹി സ്വദേശിക്ക് 36,000 രൂപ പിഴ

ഇന്‍സ്റ്റാഗ്രാം റീലിനായി തിരക്കേറിയ റോഡില്‍ കാര്‍ നിര്‍ത്തി ഗതാഗതം തടസ്സപ്പെടുത്തിയതിന് യുവാവിനെതിരെ ട്രാഫിക് പോലീസ് കേസ്. ഇത് ചോദ്യം ചെയ്യാനെത്തിയ പോലീസുകാരെ ആക്രമിച്ചതായും അധികൃതര്‍ പറയുന്നു. ട്രാഫിക് നിയമം ലംഘിച്ചതിന് പ്രദീപ് ധാക്കയ്‌ക്കെതിരെ 36,000 രൂപ പിഴ ചുമത്തിയതോടൊപ്പം പോലീസുകാരെ ആക്രമിച്ച…

ആലപ്പുഴയില്‍ വീണ്ടും കടല്‍ ഉള്‍വലിഞ്ഞു; തീരത്ത് നിന്ന് 25 മീററോളം ചെളിയടിഞ്ഞു

ആലപ്പുഴ: പുറക്കാട് വീണ്ടും കടല്‍ ഉള്‍വലിഞ്ഞു. തീരത്ത് നിന്ന് 25 മീററോളം പടിഞ്ഞാറ് ഭാഗം വരെ ചെളിയടിഞ്ഞു. പത്ത് ദിവസം മുന്‍പ് ഉള്‍വലിഞ്ഞ സ്ഥലത്തിന് സമീപമാണ് ഇന്നും പ്രതിഭാസമുണ്ടായിരിക്കുന്നത്. 100 മീറ്ററോളം ഭാഗത്താണ് ചെളിത്തട്ട്. രാവിലെ 9 മണിയോടെയാണ് പ്രതിഭാസം ദൃശ്യമായത്.…

You cannot copy content of this page